ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയില്‍ ഭിന്നത രൂക്ഷമാകുന്നു

അസോസിയേഷന് കീഴിലുള്ള സ്‌കൂളില്‍ നിന്ന് മൂന്നു ജീവനക്കാരെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. ജീവനക്കാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചു അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സന്തോഷ് നായര്‍ രാജി സമര്‍പ്പിച്ചു.

ശനിയാഴ്ച നടന്ന അസോസിയേഷന്റെ ഭരണ സമിതി യോഗത്തിലാണ് സന്തോഷ് നായര്‍ രാജി സമര്‍പ്പിച്ചത്. എന്നാല്‍ രാജി പിന്‍വലിക്കുകയാണെന്ന് സന്തോഷ് നായര്‍ പിന്നീട് അറിയിച്ചു.
അഴിമതി ആരോപണത്തെ തുടര്‍ന്നു ഒരു മാസം മുമ്പ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പിആര്‍ഒ യെ പുറത്താക്കിയിരുന്നു.

തുടര്‍ന്ന് അസോസിയേഷന്‍ ഭരണ സമിതി അംഗങ്ങളുടെ ഇടയിലുണ്ടായ ഗ്രൂപ്പ് തര്‍ക്കങ്ങളുടെയും അസ്വാരസ്യങ്ങളുടെയും തര്‍ക്കങ്ങളുടെയും ഭാഗമായി ഐ ടി ഇന്‍ചാര്‍ജിനെയും അഡ്മിനിസ്‌ട്രേറ്ററെയും പുറത്താക്കി.

കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ജോയിന്റ് സെക്രട്ടറി കൂടിയായ സന്തോഷ് നായര്‍ ചോദ്യം ചെയ്തു. ഒപ്പം ഗ്രൂപ്പ് തര്‍ക്കങ്ങളും രൂക്ഷമായി. ഇതേ തുടര്‍ന്നാണ് സന്തോഷ് നായര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്.

എന്നാല്‍ രാജി പിന്‍ വലിക്കുകയാണ് എന്നായിരുന്നു പിന്നീട് സന്തോഷ് നായരുടെ പ്രതികരണം. അടുത്ത മാസം 29 നു അസോസിയേഷന്‍ ഭരണ സമിതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണ സമിതിയില്‍ പൊട്ടലും ചീറ്റലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News