അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 24 മുതല്‍ കോഴിക്കോട്ട്

അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 24 മുതല്‍ കോഴിക്കോട്ട് വെച്ച് നടക്കും.4 ദിവസ ങ്ങളിലായ്‌നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും.27 ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

നിലമ്പൂരില്‍ നിന്നും ആരംഭിക്കേുന്ന പതാക ജാഥയും കല്ലായിയില്‍നിന്ന് ആരംഭിക്കുന്ന കൊടിമരജാഥയും വൈകീട്ട് 5 മണിക്ക് പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് എത്തിച്ചേരും.

സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും. 25ന് പ്രതിനിധി സമ്മേളന നഗരിയില്‍ പി സതിദേവി ദീപശിഖ കൊളുത്തും.സംസ്ഥാന പ്രസിഡന്റ് സൂസന്‍ കൊടി പതാക ഉയര്‍ത്തുന്നതോട്കൂടിയാണ് സമ്മേളനത്തിന് ഔദ്യോഗികമായ് തുടക്കമാവുക.

തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ബൃദ്ധ കാരാട്ട് ഉദ്ഘാടനം ചെയ്യും.
570 ഓളം പ്രതിനിധി കള്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുക. സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് ഒരു ലക്ഷം സ്ത്രീകളെ അണി നിരത്തി മഹാറാലി നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News