കായികമേളയ്ക്കിടെ ഹാമര്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

കായികമേളയ്ക്കിടെ ഹാമര്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഈരാറ്റുപേട്ട മുന്നിലവ് സ്വദേശി അഫീല്‍ ജോണ്‍സണ്‍ ആണ് മരിച്ചത്. മീറ്റിനിടെ ഹാമര്‍ വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ അഫീല്‍ ചികിത്സയിലായിരുന്നു. പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഫീല്‍. ഒക്ടോബര്‍ നാലിനാണ് അഫീലിന് പരിക്കേറ്റത്.

പാല സെന്റ് തോമസ് ഹയര്‍സെക്കന്റി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു അഫീല്‍. ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന അഫീല്‍ ജോണ്‍സന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് വീണു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്റെ തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News