അഞ്ചിടത്തും പോളിങ് അവസാനിച്ചു: നാലിടത്ത് ഭേദപ്പെട്ട പോളിങ്; കൂടുതല്‍ അരൂരില്‍, കുറവ് എറണാകുളത്ത്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് അവസാനിച്ചു. നാലിടത്ത് ഭേദപ്പെട്ട പോളിങ്.  ആറ് മണിക്കുളളില്‍ ക്യൂവില്‍ നിന്നവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. കനത്ത മഴയില്‍ പൊതുവെ എല്ലായിടത്തേയും പോളിങ് മന്ദഗതിയിലായി. ഏറ്റവും കുറവ് പോളിങ് എറണാകുളത്താണ്. കൂടുതല്‍ അരൂരിലുമാണ്.

ഉച്ചവരെ 50 ശതമാനത്തില്‍ തഴെയായിരുന്നു പോളിങ്. പിന്നീട് മഴ കുറഞ്ഞതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കൂടുതലായി എത്തിത്തുടങ്ങി. മഴ കാര്യമായി ബാധിക്കാത്ത വട്ടിയൂര്‍ക്കാവിലും മഞ്ചേശരത്തും പോളിംഗ് സാധാരണ നിലയിലായിരുന്നു.

വട്ടിയൂര്‍ക്കാവില്‍ 62.1 ശതമാനം വോട്ട് രേഖപ്പെടുത്തി. കോന്നിയില്‍ 70.10, അരൂരില്‍ 80.6, മഞ്ചേശ്വരത്ത് 76.25 ശതമാനവും വോട്ട് രേഖപ്പെടുത്തി. മഴ കനത്തതോടെ വെള്ളക്കെട്ട് രൂക്ഷമായ എറണാകുളത്ത് വോട്ടിംഗ് മന്ദഗതിയിലായിരുന്നു. 57.54 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

കനത്തമഴ തുടരുന്ന എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കുമെന്നും വോട്ടര്‍മാര്‍ സഹകരിക്കണമെന്നും മീണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോളിംഗ് സാധാരണ ഗതിയില്‍ തന്നെ നടക്കുകയായിരുന്നു.

അഞ്ചിടത്തും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടവും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ വര്‍ഗീയ നടപടികളും ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചാണ് എല്‍ഡിഎഫ് വോട്ട് തേടിയത്. എന്നാല്‍, കള്ളം പ്രചരിപ്പിച്ചും വ്യക്തിഹത്യ നടത്തിയും ജാതിമത പ്രീണനം നടത്തിയുമാണ് യുഡിഎഫും ബിജെപിയും വോട്ട് തേടിയത്. ശബരിമലയടക്കം പ്രചാരണായുധമാക്കാന്‍ യുഡിഎഫും ബിജെപിയും മത്സരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News