ഇന്നെ രാത്രിമുതല്‍ തുടങ്ങിയ കനത്ത മ‍ഴയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട എറണാകുളം നഗരത്തില്‍ വെള്ളക്കെട്ട് ഒ‍ഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍.

ജില്ലാ കളക്ടര്‍ എസ്. സുഹാസിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.

ആദ്യത്തെ ഓപ്പറേഷന്‍ കലൂര്‍ സബ് സ്റ്റേഷനില്‍ രാത്രി പത്തു മണിക്ക് ആരംഭിക്കും ഒറ്റ രാത്രികൊണ്ട് നഗരത്തെ പ‍ഴയരീതിയിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഫയര്‍ ഫോഴ്സ്, പൊലീസ്, ഇറിഗേഷന്‍, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷന്‍
കളക്ടര്‍ നേരിട്ട് നേതൃത്വം നല്‍കും. ഇന്ന് രാത്രിതന്നെ ഓടകള്‍ തുറന്ന് വെള്ളക്കെട്ട് ഒ‍ഴുക്കിക്കളയാനാണ് പദ്ധതി