എൻഎസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ സമസ്ഥ നായർ സമാജം ജനറൽ സെക്കട്ടറിക്കെതിരെ കോൺഗ്രസ് പ്രവർത്തകന്‍റെ വധ ഭീഷണി

എൻ.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ സമസ്ഥ നായർ സമാജം ജനറൽ സെക്കട്ടറി പെരുമുറ്റം രാധാകൃഷ്ണനെ കോൺഗ്രസ് പ്രവർത്തകൻ വധ ഭീഷണി മുഴക്കിയതായി പോലീസീനു പരാതി നൽകി.

കൊല്ലം ചവറ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ സന്തോഷാണ് ഫോണിൽ ഭീഷണിപ്പെടുത്തിയതെന്ന് എസ്.എൻ.എസ് ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല മുരളീധരൻ എന്നിവരെ കോന്നിയിലെ എസ്.എൻ.എസ് യോഗത്തിൽ പെരുമുറ്റം രാധാകൃഷ്ണൻ പരാമർശച്ചതിനെ ചോദ്യം ചെയ്താണ് ചവറയിലെ കോൺഗ്രസ് പ്രവർത്തകനായ സന്തോഷ് കെ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പെരുമുറ്റം രാധാകൃഷ്ണൻ പറഞ്ഞു. തനിക്കെതിരെ സന്തോഷ് വധഭീഷണി മുഴക്കിയെന്നു ചൂണ്ടികാട്ടി ഡിജിപിക്ക് പരാതി നൽകി.

ചെന്നിത്തല വീണ്ടും അഭ്യന്തര മന്ത്രിയാവുമെന്നും തങൾതന്നെയാണ് ഭരണം കയ്യാളുന്നതെന്നും സന്തോഷ് ഭീഷണിപ്പെടുത്തിയതായി പെരുമുറ്റത്തിന്റെ പരാതിയിൽ ആരോപിക്കുന്നു.

എന്നാൽ താൻ വധഭീഷണി മുഴക്കിയിട്ടില്ലെന്നും,പറയേണ്ടതു പറഞ്ഞുവെന്നും സന്തോഷ് കൈരളി ന്യൂസിനോടു പറഞ്ഞു.

ഫോൺ ശബ്ദരേഖ പരിശോധിക്കണമെന്നും സന്തോഷ് പറഞ്ഞു. അതേ സമയം എസ്.എൻ.എസ് ജനറൽസെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് ഗുണ്ടയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സമസ്ഥനായർ സമാജം ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News