പുന്നപ്ര–വയലാർ സമരത്തിന്റെ 73-ാം വാർഷിക വാരാചരണം; വയലാറിൽ ഇന്ന്‌ ചെങ്കൊടി ഉയരും

ഐതിഹാസികമായ പുന്നപ്ര–വയലാർ സമരത്തിന്റെ 73–-ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാറിൽ ചൊവ്വാഴ്‌ചയും മേനാശേരിയിൽ ബുധനാഴ്‌ചയും ചെങ്കൊടി ഉയരും. വയലാറിൽ ഉയർത്താനുള്ള രക്തപതാകയുടെ പ്രയാണം മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ചൊവ്വാഴ്‌ച പകൽ മൂന്നിന് ആരംഭിക്കും.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, സിപിഐ സംസ്ഥാന കൗൺസിലംഗം എം കെ ഉത്തമന്‌ പതാക കൈമാറും. പതാകജാഥയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക്‌ ആനയിക്കും.

വൈകിട്ട് ആറിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സമരസേനാനി കെ കെ ഗംഗാധരൻ പതാക ഉയർത്തും. ഇരുകമ്യൂണിസ്‌റ്റ്‌ പാർടികളുടെയും നേതാക്കളായ ബേബി ജോൺ, ആർ നാസർ, ടി പുരുഷോത്തമൻ, പി തിലോത്തമൻ, ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എംപി, എ ശിവരാജൻ തുടങ്ങിയവർ സംസാരിക്കും. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ ബുധനാഴ്‌ച വൈകിട്ട് ആറിന് മുതിർന്ന കമ്യൂണിസ്‌റ്റ്‌ നേതാവ് എൻ കെ സഹദേവൻ പതാക ഉയർത്തും. ടി എം ഷെറീഫ് അധ്യക്ഷനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News