പള്ളിമേടയിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക് ജനീഷ് കുമാറിന് വോട്ട് ചെയ്ത് നവവരൻ, പിന്തുണയുമായി നവവധു

കോന്നിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ കെ യു ജെനീഷ് കുമാറിന് വോട്ട് ചെയ്യാൻ മിന്ന് കെട്ട് കഴിഞ്ഞതിന് പിന്നാലെ നവദമ്പതികൾ ബൂത്തിലെത്തി.

തണ്ണിത്തോട് പഞ്ചായത്തിൽ താമസക്കാരനായ ജോൺമോൻ കെ ജോസ് ആണ് വിവാഹ ദിവസം പള്ളിമേടയിൽ നിന്ന് നേരിട്ടെത്തി തന്റെ സമധിദാന അവകാശം വിനയോഗിച്ചത്. താൻ വോട്ട് ചെയ്തത് ജനീഷിനാണെന്ന് ജോൺമോൻ കെ ജോസ് പരസ്യമായി പറയുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശിനി ശരണ്യ ആണ് ജോൺ മോന്റെ വധു. നവവരന് പിന്തുണയുമായി ശരണ്യയും വരന്റെ ബൂത്തായ തണ്ണിത്തോട് സെന്റബനഡിക്ട് എം എസ് സി ഹൈസ്കൂളിലെ 27-ാം നമ്പർ ബൂത്തിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News