കൂടത്തായി; സിലി വധക്കേസിൽ ജോളിയെ ഇന്ന് ചോദ്യം ചെയ്യും; മനശാസ്ത്രജ്ഞന്റെ സഹായം വേണമെന്ന് ജോളി

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 6 ദിവസത്തേക്കാണ് ജോളിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കട്ടപ്പന അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പും കസ്റ്റഡി കാലയളവിൽ നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. സിലി കേസിൽ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് കോടതി, ജോളിയ്ക്കായി വക്കീലിനെ അനുവദിച്ചു.

സിലി വധക്കേസിൽ 10 ദിവസമാണ് അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെട്ടത്. താമരശ്ശേരി, ഓമശ്ശേരി ആശുപത്രികളിൽ തെളിവെടുപ്പ് നടത്തണമെന്നും ജോളിയുടെ ജന്മനാടായ കട്ടപ്പനയിലും തെളിവെടുപ്പ് വേണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വാദങ്ങൾക്ക് ശേഷം 6 ദിവസമാണ് കസ്റ്റഡി അനുവദിച്ചത്. റോയി കേസിൽ ആളൂർ അസോസിയേറ്റ്സ് ഹാജരായെങ്കിലും സിലി കേസിൽ ജോളിക്കായി അഭിഭാഷകർ ആരും എത്തിയില്ല. സൗജന്യ നിയമസഹായത്തിനായി കോടതി പാനലിലുള്ള കെ ഹൈദറിനെ മജിസ്ട്രേറ്റ് അനുവദിച്ചു. അറസ്റ്റിന് മുമ്പ് 2 മാസം പ്രതിയെ തുടർച്ചയായി ചോദ്യം ചെയ്തെന്നും 50 വയസ്സ് പ്രായമുള്ള സ്ത്രീ എന്ന പരിഗണന ജോളിക്ക് നൽകണമെന്നും ജോളിയുടെ അഭിഭാഷകൻ ഹൈദർ വാദിച്ചു

ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും മനശാസ്ത്രജ്ഞന്റെ സഹായം വേണമെന്നും ജോളി കോടതിയിൽ പറഞ്ഞു.
ക്രിമിനൽ കേസിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും സിലിയുടെ 30 പവൻ സ്വർണ്ണം, വിഷ വസ്തു എന്നിവ കണ്ടെത്താനുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സിലി കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റൽ സി ഐ, ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ജോളിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News