അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനം 2020 ജനുവരി 1, 2, 3 തിയ്യതികളിൽ കണ്ണൂരിൽ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും .സമ്മേളന വിജയത്തിനായി മന്ത്രി ഇ പി ജയരാജൻ ചെയർമാനും, എം വി ഗോവിന്ദൻ മാസ്റ്റർ ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു .

അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ഒമ്പതാം ദേശീയ സമ്മേളനത്തിനാണ് കണ്ണൂർ ആതിഥ്യമരുളുന്നത് .2020 ജനുവരി 1, 2, 3 തീയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. മൂന്നിന് ഒരു ലക്ഷം കർഷകത്തൊഴിലാളികൾ പങ്കെടുക്കുന്ന റാലിയോടെയാകും സമാപനം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു .

സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ അദ്ധ്യക്ഷനായി. മന്ത്രി K K ശൈലജ ടീച്ചർ സംസാരിച്ചു. സമ്മേളന വിജയത്തിനായി മന്ത്രി ഇ പി ജയരാജൻ ചെയർമാനും, എം വി ഗോവിന്ദൻ മാസ്റ്റർ ജനറൽ കൺവീനറും, എം വി ജയരാജൻ ട്രഷററും ആയി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു .