കൊച്ചി: കൊച്ചിയിലെ ജനം വെള്ളക്കെട്ട് ദുരിതം അനുഭവിക്കുമ്പോള്‍ ഹൈബി ഈഡന്‍ എംപിയുടെ ഭാര്യ ഫേസ്ബുക്കിലിട്ട് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു.

വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്ന പോസ്റ്റാണ് ഹൈബിയുടെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍ ഫേസ്ബുക്കിലിട്ടത്.


കഴിഞ്ഞ ദിവസത്തെ മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഹൈബി ഈഡന്റെ വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു.

വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എംപി ആസ്വദിച്ച് ഹോട്ട് ചോക്ലേറ്റ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റ്.

വിവാദമായതോടെ, അന്ന ലിന്‍ഡ പോസ്റ്റ് പിന്‍വലിച്ചു.