തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അനാവശ്യമായി ഇടപെട്ട സാമുദായിക സംഘടനകൾക്കുള്ള തിരിച്ചടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്ന് കോന്നിയിലെ ഇടതുമുന്നണി സ്ഥാനാർഥി കെ യു ജനീഷ് കുമാർ.

തനിക്കെതിരെ നടന്നത് സമാനതകളില്ലാത്ത വ്യക്തിഹത്യ ആയിരുന്നുവെന്നും അതിൽ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജനീഷ്. കോന്നിയിൽ വിജയിക്കും എന്നുള്ള കാര്യത്തിൽ നൂറ് ശതമാനം ഉറപ്പാണ് എന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.