മുംബൈ: പ്രസവശേഷം വിദഗ്ധചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മറാത്തി നടിയും നവജാത ശിശുവും മരിച്ചു.

നടി പൂജ സുന്‍ജാറും (25) കുഞ്ഞുമാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

രാവിലെ രണ്ടുമണിയോടെ പ്രസവവേദനയെ തുടര്‍ന്ന് പൂജയെ ഗോരേഗാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ച് പ്രസവിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

തുടര്‍ന്ന് ആരോഗ്യനില മോശമായ പൂജയെ ഹിന്‍ഗോളി സിവില്‍ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ ആംബുലന്‍സ് ലഭിക്കാന്‍ വൈകിയതോടെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.

ആംബുലന്‍സെത്തി 40 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പൂജയും മരിക്കുകയായിരുന്നു.