ട്രെയ്‌ലർ സൂപ്പർഹിറ്റ്, ആകാശഗംഗ 2 നവംബർ ഒന്നിന്

വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2ന്‍റെ ട്രെയ്ലര്‍ യൂട്യൂബില്‍ ട്രെൻഡിങ് നിരയിൽ തുടരുന്നു. പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയ്ലര്‍ പ്രേക്ഷകരുടെ കയ്യടി നേടി.ഇതുവരെ പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ യൂട്യൂബില്‍ കണ്ടത്.പുതുമുഖം ആരതിയാണ് നായികയായി എത്തുന്നത്.

1999 ല്‍ പുറത്തിറങ്ങിയ, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആകാശഗംഗയുടെ ആദ്യഭാഗത്ത് നായികയായെത്തിയത് ദിവ്യ ഉണ്ണിയായിരുന്നു. അതില്‍ ദിവ്യ ഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നത്. മായയുടെ മകൾ ആതിരയുടെ കഥയാണ് ആകാശഗംഗ 2.

മലയാളത്തിന് പുറമെ തമിഴിലും ആകാശഗംഗ 2 റിലീസ് ചെയ്യും. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനിൽ സുഖദ, സെന്തിൽ, രമ്യ കൃഷ്ണൻ, തെസ്നി ഖാൻ , പ്രവീണ എന്നിവരും ചിത്രത്തില്‍‌ വേഷമിടുന്നുണ്ട്. ചിത്രം നവംബർ ഒന്നിന് പ്രദർശനത്തിനെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here