മത്സരിച്ചത് വഴിപാടിന് വേണ്ടി; തെരഞ്ഞടുപ്പ് ഫലം തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ ബിജെപി

തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പ് ഫലം തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ ബിജെപി നേതൃത്വം. മത്സരിച്ചത് വഴിപാടിന് വേണ്ടി മാത്രമാണെന്നും ഉപതെരഞ്ഞടുപ്പിന് യാതൊരു പ്രസക്തിയുമില്ലെന്നും മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ പറഞ്ഞു.

വിജയം സുനിശ്ചതമെന്ന് പറയുമ്പോഴും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളക്കും ,മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആത്മവിശ്വാസം നഷ്ടമായതിന്റെ സൂചനകള്‍ വാക്കുകളില്‍ വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News