നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്

തൃശൂര്‍: നവംബര്‍ 20ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സുകള്‍ പണിമുടക്കും.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ നേതാക്കള്‍ തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സമര പ്രഖ്യാപനം.

പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഒരു ഗതാഗത നയം രൂപീകരിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കുള്‍പ്പടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, സ്വകാര്യ ബസ്സുകളിലേതു പോലെ കെഎസ്ആര്‍ടിസിലും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സമരം.

പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ 21ന് ശേഷം അനിശ്ചിതകാല സമരമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News