പാലാരിവട്ടം അഴിമതി: അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.

കേസിലെ നാലാം പ്രതി ടി ഒ സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. കുറച്ചു കൂടി രേഖകള്‍ കിട്ടേണ്ടതുണ്ടെന്നും വിജിലന്‍സ് ബോധിപ്പിച്ചു. എന്നാല്‍ അന്വേഷണം എവിടെ വരെയായി എന്ന് മാത്രമാണ് അറിയേണ്ടതെന്ന് കോടതി വ്യക്തമാക്കി.

അതേ സമയം, ഇനിയും കസ്റ്റഡിയില്‍ തുടരുന്നത് അനാവശ്യം എന്ന് ടി ഒ സൂരജ് വാദിച്ചു. വിജിലന്‍സിന്റെ ചരിത്രത്തില്‍ ഇത്രയും നാള്‍ ആരെയും തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും ടി ഒ സൂരജ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍ ആദ്യമായാണ് ഇങ്ങനെ ഒരു കേസ് വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News