ആള്‍ക്കൂട്ട കൊലകളേയും മത വര്‍ഗീയ കൊലകളേയും കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെതാണ് പുതിയ റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട കൊലകള്‍, മതവുമായി ബന്ധപ്പെട്ട കൊലകള്‍ ഖാപ്പ് പഞ്ചായത്ത് ഉത്തരവിടുന്ന കൊലകള്‍, സ്വാധീനമുള്ള വ്യക്തികളുടെ താല്‍പര്യപ്രകാരം നടക്കുന്ന കൊലകള്‍ തുടങ്ങിയവയും ഒഴിവാക്കിയിട്ടുണ്ട്.

2015-16 കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആള്‍ക്കൂട്ട കൊലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കണക്കിലെടുത്ത് എന്‍സിആര്‍ബി ഇത് പ്രത്യേകം ഡാറ്റയുടെ ഭാഗമാക്കുകയായിരുന്നു. ഇത്തരത്തിലുള്ള വിവരശേഖരണം ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സഹായകമാകും എന്ന് കണ്ടായിരുന്നു തീരുമാനം.