പതിനാലാം നിയമസഭാ സമ്മേളനത്തിന് 28ന് തുടക്കം

കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഈ മാസം 28ന് തുടക്കമാകും. പൂര്‍ണ്ണമായും നിയമനിര്‍മ്മാണത്തിനായാണ് സഭ ചേരുന്നത്.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് തുടക്കം. ജനുവരിയില്‍ നടക്കുന്ന ലോക കേരള സഭയില്‍ പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പാക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

19 ദിവസത്തെയ്ക്കാണ് കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ചേരുന്നത്. ഈ മാസം 28ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് തുടക്കമാകുക. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന സഭാ സമ്മേളനത്തില്‍ 16 ബില്ലുകളാണ് പരിഗണിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുമബന്ധിച്ച് ഒരു ദിവസം പ്രത്യേക അനുസ്മരണ സമ്മേളനം ചേരുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസ്സിലെ സഭാ നേതാവിനെ സംബന്ധിച്ചുള്ള തര്‍ക്ക വിഷയം തനിക്ക് മുന്നില്‍ വന്നിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു

ജനുവരി 2,3 ദിവസങ്ങളില്‍ നടക്കുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പാക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. നേരത്തെ ലോക കേരള സഭയുടെ ഔദ്യാഗിക സ്ഥാനം നേരത്തെ പ്രതിപക്ഷ നോതാവ് രമേശ് ചെന്നിത്തല രാജിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News