ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബഹുദൂരം മുന്നിലെത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റും വിജയിച്ചതോടെ പരമ്പര തൂത്തുവാരിയ ഇന്ത്യ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബഹുദൂരം മുന്നിലെത്തി. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യക്കിപ്പോള്‍ 240 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനെക്കാള്‍ 180 പോയിന്റ് മുന്നിലാണ് ഇന്ത്യ.

രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും 60 പോയിന്റ് വീതമാണ്. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും 56 പോയിന്റ് വീതവും. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് എന്നിവര്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.

ഇതില്‍ ബംഗ്ലാദേശും പാകിസ്താനും ഇതുവരെ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ടെസ്റ്റ് കളിച്ചിട്ടില്ല. രസകരമായ മറ്റൊരു സംഭവം എന്തെന്നാല്‍ എല്ലാ ടീമുകളുടെയും പോയിന്റുകള്‍ കൂട്ടിയാല്‍ പോലും ഇന്ത്യയ്‌ക്കൊപ്പമെത്തില്ല എന്നതാണ്. ഇതുവരെ ഇന്ത്യ രണ്ട് ടെസ്റ്റ് പരമ്പരകളാണ് കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവരുടെ നാട്ടിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം നാട്ടിലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here