മനഃപ്രയാസമുണ്ട്; വൈദ്യസഹായം വേണമെന്ന് ജോളി

മനഃപ്രയാസങ്ങള്‍ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നും ജോളി കോടതിയില്‍. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോള്‍ വേണമെന്നു മറുപടി നല്‍കി. വക്കാലത്ത് എടുക്കാന്‍ ആളില്ലാത്തതിനാല്‍ ജോളി ജോസഫിന് കോടതിയുടെ സൗജന്യ നിയമസഹായം. റോയ് തോമസ് വധക്കേസില്‍ ജോളിയുടെ വക്കാലത്ത് എടുത്തത് അഡ്വ. ബി.എ.ആളൂരായിരുന്നു.

എന്നാല്‍ സൗജന്യ നിയമസഹായമെന്നു കരുതിയാണ് ആ കേസില്‍ വക്കാലത്ത് ഒപ്പിട്ടതെന്നു ജോളി പറഞ്ഞിരുന്നു.ഇന്നലെ സിലി വധക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ എത്തിയില്ല.

തുടര്‍ന്നു കോടതിയുടെ നിര്‍ദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള അഡ്വ. കെ.ഹൈദര്‍ ജോളിയുടെ വക്കാലത്ത് എറ്റെടുത്തു. അതേസമയം ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മ ‘അന്നമ്മയോട് അടങ്ങാത്ത പകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News