കൂടത്തായി കൊലപാതകവുമായ് ബന്ധപെട്ട് മുഖ്യപ്രതി ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. സിലിയുടെ കൊല പാതകത്തില്‍ ആണ് ചോദ്യം ചെയ്യല്‍. കോസ്റ്റല്‍ സി.ഐ ബി.കെ സിജുവും തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലന്റെയും നേതൃത്വത്തില്‍ ആണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ചോദ്യംചെയ്യയില്‍ ശേഷം ജോളിയെ കൂടുതല്‍ തെളിവെടുപിനുംകൊണ്ടുവന്നേക്കും. അതേസമയം ജോളിക്കെതിരെ സിലിയുടെ മകന്റെ കൂടുതല്‍ മൊഴികള്‍ പുറത്തു് വന്നു . സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നെന്ന് ഷാജു – സിലി ദമ്പതികളുടെ മകന്‍ മൊഴി നല്‍കി.

വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയെന്നാണ് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇത് കളവാണെന്നും ഹാളില്‍ നിന്നല്ല ജോളിയുടെ വീട്ടില്‍ നിന്ന് തന്നെയാണ് അമ്മ ഏറ്റവും ഒടുവില്‍ ഭക്ഷണം കഴിച്ചതെന്നും സിലിയുടെ മകന്‍ മൊഴി നല്‍കിയിട്ടുണ്ട്.