റൈഡിംഗ് ഗിയറുകള്‍ പുറത്തിറക്കിയതായി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ഉയര്‍ന്ന നിര്‍മാണ നിലവാരത്തോടെയും പുതിയ രൂപകല്‍പ്പനയോടെയും ‘ടിവിഎസ് റേസിംഗ് പെര്‍ഫോമന്‍സ് ഗിയറാണ്’ പുറത്തിറക്കിയത്. ഗോവയില്‍ നടന്ന ‘മോട്ടോസോള്‍ 2019’ എന്ന പ്രഥമ വാര്‍ഷിക മോട്ടോര്‍സൈക്ലിംഗ് ഇവന്റിലായിരുന്നു ‘ടിവിഎസ് റേസിംഗ് പെര്‍ഫോമന്‍സ് ഗിയര്‍’ അവതരണം.

രണ്ട് വിഭാഗങ്ങളിലായാണ് ടിവിഎസ് റേസിംഗ് പെര്‍ഫോമന്‍സ് ഗിയര്‍ ലഭിക്കുന്നത്. ഹെല്‍മറ്റുകള്‍, റൈഡിംഗ് ജാക്കറ്റുകള്‍, റൈഡിംഗ് പാന്റുകള്‍, റൈഡിംഗ് ഗ്ലവുകള്‍, റൈഡിംഗ് ബൂട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ആദ്യത്തെ വിഭാഗം.

ടി-ഷര്‍ട്ടുകള്‍, അര്‍ബന്‍ ജാക്കറ്റുകള്‍, പാന്റ്, റെയ്ന്‍വെയര്‍, കാഷ്വല്‍ ബൂട്ടുകള്‍, ബാഗ് പാക്കുകള്‍, തൊപ്പികള്‍, സണ്‍ഗ്ലാസുകള്‍ എന്നിവ ഉള്‍പ്പെടുന്ന അര്‍ബന്‍, കാഷ്വല്‍ വെയര്‍ വിഭാഗമാണ് രണ്ടാമത്തേത്. ഇന്ത്യയിലെ എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകളിലും കമ്പനി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും പെര്‍ഫോമന്‍സ് ഗിയറുകള്‍ വാങ്ങാന്‍ കഴിയും.