ജോളിക്കെതിരെ നിര്‍ണായക മൊഴി നല്‍കി സിലി-ഷാജി ദമ്പതികളുടെ മകന്‍. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നാണെന്ന് മകന്‍ മൊഴി നല്‍കി.ഒരു ബന്ധുവിന്റെ വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയെന്നാണ് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാലിത് കളവാണെന്നും ഹാളില്‍ നിന്നല്ല ജോളിയുടെ വീട്ടില്‍ നിന്ന് തന്നെയാണ് അമ്മ ഏറ്റവും ഒടുവില്‍ ഭക്ഷണം കഴിച്ചതെന്നും സിലിയുടെ മകന്‍ മൊഴി നല്‍കി.

സിലിയെ കൊല്ലാനായി മണിക്കൂറുകള്‍ക്കുള്ളില്‍ ജോളി മൂന്ന് തവണ സയനൈഡ് നല്‍കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലര്‍ത്തിയത്.അതുപോലെ തന്നെ ജോളി കഠിനമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുട്ടി പോലീസിന് നല്‍കിയ മാഴിയില്‍ പറയുന്നത്.

എല്ലാകാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്ന് തരംതിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും മൊഴിയിലുണ്ട്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി.