കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നം അടിയന്തരമായി പരിഹരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ ബ്രേക്ക് ത്രൂ പദ്ധതി വിജയകരം. ഡിഎം ആക്ട് പ്രകാരമായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഏകദേശം 4 മണിക്കൂര്‍ കൊണ്ട് 2800ല്‍ പരം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും നിരവധി പൊതുജനങ്ങളും പദ്ധതിയില്‍ പങ്കുകൊണ്ടു.വെള്ളക്കെട്ട് ഒഴിവാക്കാന്‍ കളക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ തുടങ്ങിയത്.

രാത്രി മുഖ്യമന്ത്രിയുടെ നിര്‍ദേശമെത്തിയതോടെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ കലൂരിലെ സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനായിരുന്നു ആദ്യ നീക്കം. രാത്രി ഒമ്പതരയോടെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ വലിയ ജനററേറ്ററുകള്‍ സ്ഥാപിച്ച് വെളളം പമ്പിങ് ആരംഭിച്ചിരുന്നു.

കലൂര്‍, കടവന്ത്ര, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. രാവിലെ മുതല്‍ അഗ്നിശമന സേന സബ് സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പമ്പിങ് തുടങ്ങിയിരുന്നു.വരുന്ന ദിവസങ്ങളിലുണ്ടാകുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കളക്ടര്‍.