അഞ്ച് മണ്ഡലങ്ങളിലും ഇടത് പക്ഷത്തിന് വിജയ സാധ്യതയുണ്ടെന്ന് മന്ത്രി എം എം മണി. എറണാകുളത്ത് പോളിങ് ശതമാനം കുറഞ്ഞത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. മികച്ച പ്രചാരണം നടത്തിയ ഇടതുപക്ഷത്തിന് അഭിമാനിക്കാവുന്ന ജനവിധിയാണ് ഉണ്ടാകുകയെന്നും മന്ത്രി. എല്‍ഡിഎഫ് ആര്‍ക്കും വോട്ട് മറിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ലെന്നും മന്ത്രി തൊടുപുഴയില്‍ പറഞ്ഞു.