കേരളത്തില്‍ ആര്‍ദ്രം പദ്ധതിയുമായി സഹകരിച്ചപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികള്‍ക്ക് വേണ്ടി കേരളവുമായി ഇനിയും സഹകരിക്കാന്‍ തയ്യാറാണെന്നും ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബല്‍ നേടിയ അഭിജിത് ബാനര്‍ജി ദില്ലിയില്‍ വ്യക്തമാക്കി.

അതേസമയം പൊതുമേഖലാ ബാങ്കുകളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ഇടപെടല്‍ ഇല്ലാതാക്കണമെന്നും അഭിജിത് ബാനര്‍ജി അഭിപ്രായപ്പെട്ടു. അഭിജിത് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തി.