”അന്ന് എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, അവന്റെ മുഖത്തടിച്ചു”; സംയുക്ത പറയുന്നു

പൊതുസ്ഥലത്ത് വച്ച് മോശമായി പെരുമാറിയ ആളുടെ മുഖത്തടിച്ച സംഭവം തുറന്നു പറഞ്ഞ് നടി സംയുക്ത മേനോന്‍.

പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരു വ്യക്തിയെ എതിര്‍ത്ത സംഭവം പറഞ്ഞാണ് സംയുക്ത ഇക്കാര്യം വെളിപ്പെടുത്തിയത്.

സംയുക്തയുടെ വാക്കുകള്‍:

”എന്റെ അമ്മയ്ക്കു ശ്വാസം മുട്ടുണ്ട്. അതുകൊണ്ട് പുകവലിക്കാരുടെ ഇടയില്‍ നില്‍ക്കാനേ പറ്റില്ല.

ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുന്നുണ്ടായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ല.

ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു: പുക വലിക്കുന്നതുകൊണ്ട് ബുദ്ധമിട്ടുണ്ട്. ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ വളരെ മോശമായാണ് അയാള്‍ എന്നോടു പ്രതികരിച്ചത്.

എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ. പിന്നെ ആ സമയത്ത് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല.” ഒരു അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News