ചെക്ക് കേസ് പിന്‍വലിക്കുന്നതില്‍ ബാങ്കിനുണ്ടായ ശ്രദ്ധ കുറവ്; മലയാളി യുവാവിനു ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ചെക്ക് കേസ് പിന്‍വലിക്കുന്നതില്‍ ബാങ്കിനുണ്ടായ ശ്രദ്ധ കുറവ് കാരണം എമിഗ്രേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി യുവാവിനു ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ വിനോദ് പറയത്തോട്ടത്തിലിനാണ് നഷ്ടപരിഹാരം ലഭിക്കുക.

2008 ദുബായില്‍ ജോലി ചെയ്യുന്ന സമയത്ത് വിനോദ് മശ്രിക് ബാങ്കില്‍ നിന്നും 83,000 ദിര്‍ഹം വ്യക്തിഗത വായ്പയും 5000 ദിര്‍ഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡും എടുത്തിരുന്നു. ഒമാനിലേക്ക് ജോലി മാറി പോയതിനെ തുടര്‍ന്ന് വായ്പ തിരിച്ചടവ് മുടങ്ങിയെങ്കിലും വിനോദ് പിന്നീട് വായ്പ ബാങ്കില്‍ തിരിച്ചടച്ചു.

ബാങ്കില്‍ നിന്ന് ക്ലിയറന്‍സ് ലെറ്ററും വിനോദ് വാങ്ങിയിരുന്നു. എന്നാല്‍ ഇതേ കാലയളവില്‍ ദുബായിലെ പോലീസ് സ്റ്റേഷനില്‍ വിനോദിനെതിരെ ബാങ്ക് കേസ് നല്‍കിയിരുന്നു. 2016 ല്‍ വിനോദ് മറ്റൊരു ജോലിക്കായി ദുബായില്‍ എത്തിയപ്പോള്‍ ബാങ്ക് നല്‍കിയ പഴയ കേസിന്റെ പേരില്‍ പോലീസ് വിനോദിനെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് വിനോദ് ദുബായിലെ അഭിഭാഷകനായ ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന നിയമ സഹായം തേടുകയും. കേസ് നല്‍കുകയുമായിരുന്നു. ഈ കേസിലാണ് വിനോദിന് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിര്‍ഹം നല്‍കാന്‍ കോടതി വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here