വിവാഹേതര ബന്ധങ്ങള്‍ പലപ്പോഴും കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുകയും അത് അവസാനിക്കുന്നത് വലിയ കുറ്റകൃത്യങ്ങളിലുമാണ്. വിവാഹേതര ബന്ധം എങ്ങനെ രണ്ട് കുടുംബങ്ങളെ ശിഥിലമാക്കുന്നു എന്ന് പറയുകയാണ് ‘ദ് ബെറ്റര്‍ ഹാഫ് എന്ന ഹ്രസ്വചിത്രം.

ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 6 മണിക്കൂറുകള്‍ കൊണ്ട് നിര്‍മിച്ച ചിത്രത്തിന് സംഭാഷണങ്ങള്‍ ഇല്ലായെന്നതാണ് ശ്രദ്ധേയമായ ഒന്ന.

10 ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തില്‍ ചലച്ചിത്ര താരങ്ങളായ പ്രിയങ്ക നായരും , അനീഷ് റഹ്മാനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന രണ്ട് പേര്‍ തമ്മിലുള്ള അവിഹിത ബന്ധവും ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തങ്ങളുടെ ജീവിത പങ്കാളികളെ രാത്രിയില്‍ കൊലപ്പെടുത്തുന്നതുമാണ് ബെറ്റര്‍ ഹാഫിന്റെ പ്രമേയം. ചിത്രത്തിനൊടുവില്‍ ഇത്തരത്തില്‍ നടന്ന സംഭവങ്ങളുടെ വാര്‍ത്തകളും ഉള്‍പ്പെടുത്തിയിരിക്കുന്നു .

അഭിലാഷ് പുരുഷോത്തമന്‍ കഥയെഴുതി നിര്‍മിച്ച ഈ ഹ്രസ്വചിത്രം വിഷ്ണുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. മിഥുന്‍ മുരളിയാണ് പശ്ചാത്തല സംഗീതം. പ്രശാന്ത് ദീപു, ലിജു എന്നിവര്‍ ചേര്‍ന്ന് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് മിഥുന്‍ നിര്‍വഹിക്കുന്നു.