ലൈഫ് മിഷന്‍: രണ്ടാം ഘട്ടത്തില്‍ ഇടുക്കിയിലെ 86 കുടുംബങ്ങള്‍ക്ക് കൂടി വീട് ലഭിച്ചു; താക്കോല്‍ദാനം മന്ത്രി എംഎം മണി നിര്‍വഹിച്ചു

സ്വന്തമായൊരു വീടെന്ന സ്വപ്‌നം പൂവണിഞ്ഞ സന്തോഷത്തിലേക്ക് 86 കുടുംബങ്ങള്‍കൂടി. കരിമണ്ണൂര്‍ പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 48 വീടുകളുടെയും കോടിക്കുളം പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 38 വീടുകളുടെയും താക്കോല്‍ദാനമാണ് മന്ത്രി എംഎം മണി നിര്‍വഹിച്ചത്. കാര്യക്ഷമമായി പ്രവര്‍ത്തിച്ച പഞ്ചായത്ത് ഭരണ സമിതികളെ മന്ത്രി അഭിനന്ദിച്ചു.

ഇടത് പക്ഷമാണ് രണ്ട് പഞ്ചായത്തുകളും ഭരിക്കുന്നത്. തലചായ്ക്കാന്‍ ഇടം നല്‍കിയ സര്‍ക്കാരിനും പഞ്ചായത്തിനും നന്ദി പറയുകയാണ് ഉപഭോക്താക്കള്‍.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ദേവസ്യ ദേവസ്യ, ഷേര്‍ഷി ആന്റണി, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News