ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ; എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും.രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും.വോട്ടെണ്ണുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

വോട്ടെടുപ്പ് പൂര്‍ത്തിയാക്കി അതിസുരക്ഷാ മുറികളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ രാവിലെ 8 ണിയോടെ പുറത്തെത്തിക്കും. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് റൂമുകള്‍ തുറക്കുന്നത്.

ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക നിരയായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റും കൗണ്ടിങ് കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുള്ള ടേബിളുകളിലേക്ക് ബൂത്ത് അടിസ്ഥാനത്തില്‍ത്തന്നെ മാറ്റും. വോട്ടെണ്ണുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുന്നത്. തുടര്‍ന്നായിരിക്കും വോട്ടിംഗ് മിഷ്യനുകള്‍ എണ്ണി തുടങ്ങുക. ഓരോമണ്ഡലത്തിലേയും അഞ്ച് വി വി പാറ്റ് മിഷ്യനുകളായിരിക്കും എണ്ണുന്നത്. വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. പത്തുമണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News