വയനാടിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും

വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബറില്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കല്‍ കോളേജിനായി ചേലോട് എസ്റ്റേറ്റില്‍ കണ്ടെത്തിയ അമ്പത് ഏക്കര്‍ ഭൂമി മന്ത്രി സന്ദര്‍ശിച്ചു.

നവംബര്‍ പകുതിയോട് കൂടി അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയായി ഭൂമി കൈമാറി കിട്ടും. 2021 ല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

ജില്ലയുടെ പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. വയനാട് ജില്ലയുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ചേലോട് എസ്റ്റേറ്റിലെ പുതിയ ഭൂമിയെ സംബന്ധിച്ച് ജിയോളജിക്കല്‍ സര്‍വ്വെയുടെ റിപ്പോര്‍ട്ടും സാമൂഹ്യാഘാത പഠനത്തിന്റെ കരട് റിപ്പോര്‍ട്ടും അനുകൂലമാണ്. സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചോട് കൂടി ലഭ്യമാകും.

ഹൈവെയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭൂമിയായതിനാല്‍ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജില്‍ എളുപ്പത്തില്‍ എത്തിചേരാനും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel