ഇപിഎഫ്ഒയ്ക്ക് കേന്ദ്രം നല്‍കാനുള്ളത് 9115 കോടി ; കുടിശ്ശിക മോദി അധികാരമേറ്റതുമുതല്‍

തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ട് വിഹിതമായി ഇപിഎഫ്ഒയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശികവരുത്തിയത് 9115 കോടിരൂപ. 2019 മാര്‍ച്ച് അവസാനംവരെയുള്ള കണക്കുപ്രകാരമാണ് ഇത്രയും കുടിശ്ശിക. നിലവില്‍ പതിനായിരം കോടിയോളം രൂപയായി ഉയര്‍ന്നിട്ടുണ്ടാകുമെന്നാണ് ഇപിഎഫ്ഒ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

പതിനയ്യായിരത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികളുടെ പെന്‍ഷന്‍ വിഹിതത്തില്‍ 1.16 ശതമാനം അടയ്ക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. 8063.66 കോടിരൂപയാണ് ഈ ഇനത്തില്‍ കുടിശ്ശിക. ശേഷിക്കുന്ന കുടിശ്ശിക സംഘടിതമേഖലയിലെ വേതനം കുറഞ്ഞ തൊഴിലാളികളുടെ മിനിമം പെന്‍ഷന്‍ ആനുകൂല്യത്തിലേക്ക് നല്‍കേണ്ടതാണ്.

2014 ല്‍ നരേന്ദ്ര മോഡി അധികാരമേറ്റതുമുതലാണ് പിഎഫ് കുടിശ്ശിക അടച്ചുതീര്‍ക്കാതെയായത്. 2014 ല്‍ 2882.86 കോടി രൂപയായിരുന്നു കുടിശ്ശിക. 2019 മാര്‍ച്ചോടെ ഇത് മൂന്നിരട്ടിയായി. 2018–19 വര്‍ഷത്തില്‍ വിഹിതം 5483 കോടി രൂപയായിരുന്നു. എന്നാല്‍, നല്‍കിയത് പഴയ കുടിശിശ്ശികയടക്കം 3900 കോടി മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News