സംസ്ഥാനത്ത് ഈ മാസം 26വരെ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഈ മാസം ഇരുപത്തിയാറു വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്താ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 35മുതല്‍ 45കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മലപ്പുറം ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് നിലവിലുള്ളത്.

മഴക്കെടുതി കാരണം നിലവില്‍ 16 ക്യാമ്പുകളാണ് സംസ്ഥാനത്തുള്ളത്. 906 കുടുംബങ്ങളിലെ 2423 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News