സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിച്ചില്ലെങ്കില്‍ പിഴ 500 രൂപ; ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുവാന്‍ മന്ത്രിസഭ തീരുമാനിച്ചു. തുകയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴ 1000ത്തില്‍നിന്ന് 500 രൂപയാക്കി കുറച്ചു. അമിത വേഗത്തിനുള്ള ആദ്യ നിയമലംഘനത്തിന് പിഴ 1500 രൂപയാക്കി കുറച്ചു. വീണ്ടും ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴ അടയ്ക്കണം.

സംസ്ഥാന സര്‍ക്കാരിന് സാധ്യമായ വകുപ്പുകളില്‍ പിഴ കുറയ്ക്കാനാണ് തീരുമാനം. ഏതെല്ലാം വിഭാഗങ്ങളില്‍ എത്രത്തോളം പിഴ കുറയ്ക്കാമെന്നതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം, മദ്യപിച്ച് വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News