കോന്നിയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം; പിന്നില്‍ എഎന്‍ രാധാകൃഷ്ണനും ജില്ലാ നേതാക്കളും; ആരോപണം ഉന്നയിച്ച ബിജെപി നേതാവിനെ പുറത്താക്കി

കോന്നിയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോഹന്‍രാജിന് മറിച്ചു കൊടുത്തതായി ബിജെപി നേതാവിന്റെ ആരോപണം.

വോട്ട് മറിക്കലിന് നേതൃത്വം നല്‍കിയത് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനും പത്തനംതിട്ട ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അജിത്തും പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് കളഭം ഗിരീഷുമെന്ന് ആരോപണം. ബിജെപി എന്‍ആര്‍ഐ സെല്‍ നേതാവ് പി.ആര്‍ രാജീവിന്റേതാണ് ആരോപണം.

കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷയോടെ കൂടി കാണുന്ന കോന്നി നിയോജക മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം നടന്നു എന്നതിന് വ്യക്തമായ സൂചന നല്‍കുന്നതാണ് പി ആര്‍ രാജീവ് എന്ന ബിജെപി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ ഒന്നാം സ്ഥാനത്തെത്തിയ അരുവാപ്പുലം വള്ളിക്കോട് പഞ്ചായത്തുകളില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചു നല്‍കിയെന്നും ഇതിന് നേത്യത്വം നല്‍കിയത് ബിജെപിയുടെ പത്തനംതിട്ടയിലെ മുന്‍ അദ്ധ്യക്ഷന്‍ റി ആര്‍ അജിത് കുമാറും, പ്രമാടം ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ആയ കളഭം ഗിരീഷും ചേര്‍ന്ന് ആണെന്നും രാജീവ് ആരോപിക്കുന്നു.

ചിറ്റാര്‍ സീതത്തോട് മേഖലയിലും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ച് നല്‍കിയെന്നും ഇതിന് നേതൃത്വം നല്‍കിയത് എന്‍എസ്എസ് ഭാരവാഹിയായ ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡണ്ട് ഷൈന്‍ ജി കുറുപ്പ് ആണെന്നും രാജീവ് ആരോപിക്കുന്നു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എം രാധാകൃഷ്ണന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കൂട്ടുകച്ചവടം നടന്നതെന്നാണ് രാജീവിന്റെ പ്രധാന ആക്ഷേപം.

ഇതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യമായി ബിജെപിയെ അധിക്ഷേപിച്ചുവെന്ന് കാരണം കാട്ടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി റാന്നി നിയോജക മണ്ഡലം പ്രസിഡണ്ട് ഷൈന്‍ കൈരളി ന്യൂസിനോട് സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News