മരട്: ആല്‍ഫ വെഞ്ച്വേഴ്സ് ഉടമ കോടതിയില്‍ കീഴടങ്ങി

കൊച്ചി: മരട് ഫ്ളാറ്റ് നിര്‍മാണ ക്രമക്കേടില്‍ ആല്‍ഫ വെഞ്ച്വേഴ്സ് ഉടമ ജെ പോള്‍ രാജ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി.

ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും.

പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. പോള്‍ രാജിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.

കേസില്‍ മരട് പഞ്ചായത്ത് ഉദ്യോഗസ്ഥരായിരുന്ന മുഹമ്മദ് അഷ്റഫും പി ഇ ജോസഫും റിമാന്‍ഡിലാണ്. ഒളിവില്‍ പോയ മുന്‍ യുഡി ക്ലര്‍ക്ക് ജയറാം നായിക് ഒളിവിലാണ്. ആല്‍ഫ സെറീന്‍ ഫ്ളാറ്റിന്റെ പ്ലാന്‍ തയ്യാറാക്കിയ ആര്‍ക്കിടെക്ട് കെ സി ജോര്‍ജിനെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. ഇയാളെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആല്‍ഫ സെറീനിലെ ഫ്ളാറ്റ് ഉടമ സൂസന്‍ മാത്യു നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here