സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്ന നിയമത്തിന് ജനുവരിയോടെ അന്തിമരൂപമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളെ കര്‍ശനമായി നിയന്ത്രിക്കുന്ന നിയമമാണ് രൂപീകരിക്കുകയെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ജനുവരി 15നുള്ളില്‍ പുതിയ നിയമത്തിന്റെ അന്തിമരൂപം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങള്‍ കൊണ്ടു വരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.