കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിച്ചു; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഹൈക്കോടതി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി ഹൈക്കോടതി. മുഖ്യമന്ത്രി ഇടപ്പെട്ടില്ലായിരുന്നങ്കില്‍ സ്ഥിതി കുടുതല്‍ വഷളാവുമായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് 4 മണിക്കൂര്‍ കൊണ്ട് കലൂര്‍ സബ് സ്റ്റേഷനില്‍ നിന്ന് വെള്ളം ഒഴുക്കിക്കളഞ്ഞതെന്നും കോടതി. വെള്ളക്കെട്ടിനു കാരണം വേലിയേറ്റമാണെന്ന കോര്‍പ്പറേഷന്‍ വാദം തെറ്റാണെന്നും കോടതി .

പ്രശ്നം കോര്‍പ്പറേഷന് തനിച്ചു കൈകാര്യം ചെയ്യാനാവുമോയെന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. വെള്ളക്കെട്ട് വിഷയം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുണ്ടോയെന്നും കോര്‍പ്പറേഷനോട് കോടതി ചോദിച്ചു.വെള്ളക്കെട്ടുണ്ടായപ്പോള്‍ ജില്ലാ ഭരണകൂടം കോര്‍പ്പറേഷനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടെതെന്നും എജി കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News