കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ‘കോക്കോണിക്സ്’ ഉടന്‍ വിപണിയിലെത്തും

കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡായ കൊക്കോണിക്സ് വിപണനത്തിന് സജ്ജമായിക്കൊണ്ടിരിക്കുന്നു. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങി/ സ്ഥാപനങ്ങള്‍ ഒന്നുചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്പാദനത്തിലും വില്‍പനയിലും സര്‍വീസിലും മാത്രമല്ല , പഴയ ലാപ്ടോപുകള്‍ തിരിച്ചുവാങ്ങി സംസ്‌കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ്ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.

ഇന്ത്യയിലെ തന്നെ പിപിപി മോഡലില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യത്തെ ലാപ്‌ടോപ്പാണ് കേരളത്തിന്റെ കൊക്കോണിക്‌സ്. നിലവില്‍ ആറ് മോഡലുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്, ആദ്യഘട്ടത്തില്‍ മൂന്നെണ്ണമാണ് തയ്യാറായിട്ടുള്ളത്. ഇന്റെല്‍ ഐ 3 പ്രൊസസ്സര്‍ അധിഷ്ഠിതമായ മോഡലുകളാണ് നിര്‍മ്മിച്ചിരിക്കുന്നത് .

ബ്രൗസിങ്ങിനും ഗെയിമിങ്ങിനുമാണ് ഇപ്പോള്‍ ലാപ്‌ടോപ്പുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. അങ്ങനെയുള്ളവര്‍ക്ക് ചേര്‍ന്നതായിരിക്കും കോക്കോണിക്‌സ് ലാപ്‌ടോപ്പ്. പ്രത്യേകം ഡിസൈന്‍ ചെയ്ത ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് കൊക്കോണിക്‌സ് ഉപഭോക്താക്കളിലേക്ക് എത്തുക, 39,000 രൂപയ്ക്കടുത്താണ് ലാപ്‌ടോപ്പിന്റെ് വില നിശ്ചയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News