39 മൃതദേഹങ്ങളുമായി വന്ന കണ്ടൈനര്‍ ലോറി അധികൃതര്‍ പിടിച്ചെടുത്തു

കണ്ടൈനര്‍ ലോറിയില്‍ കൗമരക്കാരുടേതുള്‍പ്പെടെ 39 മൃതദേഹങ്ങള്‍. ബ്രിട്ടനിലെ എക്സസില്‍ ബുധനാ‍ഴ്ച പുലര്‍ച്ചെയോടെയാണ് ദുരൂഹത ഉണര്‍ത്തി കണ്ടൈനര്‍ എത്തിയത്. എസക്‌സിലെ വാട്ടേര്‍ ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ കണ്ടയിനര്‍ ലോറിയില്‍ നിന്നാണ് ഒരു കൗമാരക്കാരന്റേതുള്‍പ്പെടെ 39 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ലോറി ഡ്രൈവറായ വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയായ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബള്‍ഗേറിയല്‍ രജിസ്റ്റര്‍ ചെയ്ത ലോറി ശനിയാഴ്ചയായിരിക്കാം ബ്രിട്ടനില്‍ പ്രവേശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

സംഭവത്തെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് താത്കാലികമായി അടച്ചു.നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതി ദാരുണമായ സംഭവമാണിത്. ശ്രമകരമായ ജോലിയാണെങ്കിലും കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന്. സംഭവവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്’- എസ്ക്‌സിലെ പൊലീസ് പറഞ്ഞു.

അതേസമയം, കൊലപാതകത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പാട്ടേല്‍ എം.പി ഉള്‍പ്പെടെ നിരവധി പേര്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. സംഭവം ഞെട്ടലോടെയാണ് കേട്ടതെന്നും പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിനായി എല്ലാവിധ സഹായവും ചെയ്യുമെന്നും പ്രീതി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News