കൊലയ്ക്ക്‌ശേഷം എവരിതിങ് ക്ലിയര്‍’ എന്ന മെസ്സേജ്; ഷാജുവിനെ പ്രതികൂട്ടിലാക്കി ജോളി

ഷാജുവിനെ പ്രതികൂട്ടിലാക്കി ജോളി ജോസഫ്. സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി. സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനു മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചിരുന്നു. ‘എവരിതിങ് ക്ലിയര്‍’ എന്നാണു സന്ദേശമയച്ചത്. ജോളിക്ക് സിലിയോടുള്ള അടങ്ങാത്ത പകയാണ് കൊലക്ക് കാരണമെന്ന് ജോളിയുടെ മൊഴിയില്‍ വ്യക്തമായി. ഷാജുവിനെ സ്വന്തമാക്കാനാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്‍കി. ഷാജുവിനോട് കൂടുതല്‍ അടുപ്പം വേണ്ടെന്ന സിലിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു.സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു.
ഷാജുവുമായുള്ള വിവാഹത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചത് അയാളുടെ പിതാവ് സഖറിയാസാണ്. ഷാജുവിനും വിയോജിപ്പുണ്ടായിരുന്നില്ല. സിലിയുടെ മൃതദേഹത്തില്‍ ഒരുമിച്ച് അന്ത്യചുംബനം നല്‍കാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും ജോളി. സിലിയുടെ മരണം ഉറപ്പാക്കാന്‍ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബന്ധുക്കളുടെ കണ്‍മുന്നിലും പരമാവധി ശ്രമിച്ചെന്ന് മൊഴി. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ സഹോദരന്‍ സിജോ ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂര്‍വം വൈകിച്ചെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News