എ.വി. കുഞ്ഞമ്പുവിന്റെ പത്‌നി കെ. ദേവയാനിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ശൈലജ ടീച്ചര്‍ക്ക്

കേരളത്തിലെ മഹിളാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്ര്യപൂര്‍വ കാലം തൊട്ട് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്‍നിരയിലെത്തിയ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ പ്രവര്‍ത്തകയും കരിവെള്ളൂര്‍ സമരനായകന്‍ എ.വി. കുഞ്ഞമ്പുവിന്റെ പത്‌നിയുമായിരുന്ന കെ. ദേവയാനിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്.

25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. 27-ാം തീയതി വൈകുന്നേരം 5 മണിക്ക് കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന മഹിള അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.

പ്രൊഫ. ടി.എ. ഉഷാകുമാരി അധ്യക്ഷയും എന്‍. സുകന്യ, കരിവെള്ളൂര്‍ മുരളി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News