മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനമന്ത്രിസഭ തീരുമാനിച്ചു. പിഴത്തുകയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി കുറച്ചു. ആയിരം രൂപ പിഴ 500 രൂപയാക്കിയാണ് കുറച്ചത്. അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയാകും പിഴ. ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴ നല്‍കേണ്ടി വരും. അമിത ഭാരം കയറ്റിയാലുള്ള പിഴ 20,000 ല്‍ നിന്ന് പതിനായിരമായി കുറച്ചു.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പതിനായിരം രൂപ പിഴ നല്‍കണം. 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ വാഹനം ഓടിച്ചാലുള്ള പിഴത്തുകയിലും മാറ്റമില്ല. സംസ്ഥാനത്ത് ഒരു ക്യാബിനറ്റ് പദവി കൂടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് പദവി നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

Get real time update about this post categories directly on your device, subscribe now.