നടി മഞ്ജു വാര്യയുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മോനോനെതിരെ കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് ഡിജിപിയുടെ നിര്‍ദേശപ്രകാരം കേസെടുത്തത്.
ശ്രീകുമാര്‍ മേനോന്‍ തന്നെയും തന്റെ കൂടെ നില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് മഞ്ജു വാര്യര്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ പരാതി നല്‍കിയിരുന്നു.
തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ്. മഞ്ജു വാരിയര്‍ പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം ക്രിമിനല്‍ കേസായതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്. പരാതിയില്‍ ജില്ലാ കൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്‍ അന്വേഷിക്കും.
സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നിങ്ങനെ മൂന്നു വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണം.

Get real time update about this post categories directly on your device, subscribe now.