”കൊച്ചിക്കായല്‍ കൂടി നികത്തിയാല്‍ വളരെ സന്തോഷം, എല്ലാം കട്ടു മുടിച്ചു തീര്‍ത്തു”; കൊച്ചി വെള്ളക്കെട്ടില്‍ രൂക്ഷവിമര്‍ശനവുമായി വിനായകന്‍

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ വിനായകന്‍. ആര്‍ക്കോ വേണ്ടിയുള്ള വികസനമാണ് കൊച്ചിയില്‍ നടക്കുന്നതെന്നും കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചു വിടേണ്ട സമയം കഴിഞ്ഞെന്നും വിനായകന്‍ പറഞ്ഞു.

വിനായകന്റെ വാക്കുകള്‍:

”ആദ്യം അവരൊരു മറൈന്‍ ഡ്രൈവുണ്ടാക്കി ആര്‍ക്കോ വേണ്ടി. പിന്നെ ഒരു മറൈന്‍ വാക്ക് ഉണ്ടാക്കി ആര്‍ക്കോ വേണ്ടി. ഇനി കുറച്ചുകൂടിയേ ഉള്ളൂ കൊച്ചിക്കായല്‍. അതുകൂടി നികത്തിത്തന്നാല്‍ വളരെ സന്തോഷമാകും. എല്ലാം കട്ടു മുടിച്ചു തീര്‍ത്തു. കായല്‍ കയ്യേറ്റത്തിന് കൂട്ടുനിന്ന ശേഷം ഇപ്പോള്‍ വിലപിക്കുകയാണ് കോര്‍പ്പറേഷന്‍. ആര്‍ക്കു വേണ്ടിയാണ് കായലുകള്‍ നികത്തിക്കൊണ്ടിരിക്കുന്നത്.”

”ടൗണ്‍ പ്ലാനിംഗ് എന്നൊരു പരിപാടിയില്ലേ. ഒട്ടും വിദ്യാഭ്യാസമില്ലാത്ത എനിക്കു പോലും തോന്നുന്നുണ്ടല്ലോ. എന്നിട്ട് ഇത്രയും വിദ്യാഭ്യാസമുള്ള ഇവര്‍ എന്താണീ ചെയ്യുന്നത്? ഇവിടെ ജി.സി.ഡി.എ എന്നൊരു പരിപാടിയുണ്ട്. ഇവിടെ കോര്‍പ്പറേഷന്‍ എന്നൊരു പരിപാടിയുണ്ട്.”

”ഇവിടെയുണ്ടായിരുന്ന തോടുകളെല്ലാം എവിടെപ്പോയി? ഇവരോട് ഇതൊക്കെ ചോദിക്കണം. തോടുകളെല്ലാം ചെളിക്കുണ്ടുകളായി മാറിയിരിക്കുകയാണ്. വേലിയേറ്റവും വേലിയിറക്കവുമൊന്നുമല്ല വെള്ളപ്പൊക്കത്തിന്റെ കാരണം. വേലിയേറ്റവും വേലിയിറക്കവും ഒക്കെ എല്ലാക്കാലത്തും ഉണ്ടാകാറുള്ളതാണ്. അതൊരു പുതിയ കാര്യമല്ല.”

”പനമ്പിള്ളി നഗറിലെ നാട്ടുകാര്‍ താമസിച്ച സ്ഥലങ്ങളൊന്നും കാണാനില്ല. നാട്ടുകാരെല്ലാം ആ കെട്ടിടങ്ങളുടെ തൊട്ടുതാഴെ ചെളിയില്‍ കിടക്കുന്നുണ്ട്. എന്റെ ബന്ധുക്കാരാണ് പലരും. ആരാണിത് ചെയ്യുന്നത്? ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും. ഇതെല്ലാം അടിച്ചുമാറ്റിക്കൊണ്ടു പോകുന്നവരുടെ വീടുകളിലേക്ക് ജനം കയറും.”-വിനായകന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News