അംഗവിക്ഷേപം നടത്തി, ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, അപമാനിച്ചു: ശ്രീകുമാര്‍ കുടുങ്ങും

കൊച്ചി: നടി മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്ന് വകുപ്പുകള്‍ പ്രകാരം.

സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാറിനെതിരെ കേസെടുത്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്യും. മഞ്ജുവിന്റെ മൊഴിയും രേഖപ്പെടുത്തും. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ഇന്ന് ശ്രീകുമാറിനെതിരെ കേസെടുത്തത്.

ശ്രീകുമാര്‍ മേനോന്‍ തന്നെയും തന്റെ കൂടെ നില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് മഞ്ജുവാര്യര്‍ കഴിഞ്ഞദിവസം ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്.

തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം, ക്രിമിനല്‍ കേസായതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്. പരാതിയില്‍ ജില്ലാ കൈംബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസന്‍ അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News