വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് തുറന്നാല്‍ കിട്ടുന്നത് അശ്ലീല സൈറ്റുകള്‍; പൊല്ലാപ്പ് പിടിച്ച് ഗോവ സര്‍ക്കാര്‍; ഒടുവില്‍ ചെയ്തത്!

ഗോവ സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റില്‍ ഇപ്പോള്‍ സംഭവിക്കുന്നത് വിചിത്ര സംഭവങ്ങളാണ്. www.education.goa.in എന്ന വെബ്സൈറ്റ് തുറന്നാല്‍ ലഭിക്കുന്നത് അശ്ലീല സൈറ്റുകളുടെ ലിങ്കാണ്.

ഗോവ സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റില്‍ പോണ്‍ സൈറ്റുകളിലേക്കുള്ള ലിങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് വെബ്സൈറ്റ് അടച്ചുപൂട്ടി.

ട്വിറ്ററില്‍ എലിയറ്റ് ആല്‍ഡേഴ്സന്‍ എന്നറിയപ്പെടുന്ന സെക്യൂരിറ്റി റിസര്‍ച്ചര്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ സുരക്ഷാ കുറവ് സംബന്ധിച്ച് വിദഗ്ധര്‍ പരിശോധന നടത്തി.

വെബ്സൈറ്റ് ആര്‍ക്കൈവായ വേബാക്ക് മെഷീനില്‍ സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ലഭ്യമാണ്. സൈറ്റിന്റെ ഒരുഭാഗത്ത് ആധാര്‍, ഡിജി ലോക്കര്‍, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ടായിരുന്നു.

സൈറ്റിലെ ഒരോ ചിത്രത്തിലും ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യേക ടാബ് തുറക്കുകയും പോണ്‍ സൈറ്റിലേക്ക് പ്രവേശിക്കുകയുമാണ് ചെയ്തിരുന്നത്. ഈ വര്‍ഷമാണ് ഗോവ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് പരിഷ്‌കരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here