നടൻ ഷെയിന്‍ നിഗവും നിർമാതാവ് ജോബി ജോർജുമായി തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പായി

നടൻ ഷെയിന്‍ നിഗവും നിർമാതാവ് ജോബി ജോർജുമായി തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പിൽ എത്തിയതായി നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. കൊച്ചിയിൽ ഷൈനും ജോബി ജോർജും പങ്കെടുത്ത ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.

അടുത്ത മാസം 16 മുതൽ ഷൈൻ ജോബി ജോർജിന്റെ സിനിമയിൽ അഭിനയിക്കും. ജോബി ജോർജിന്റെ വെയിൽ എന്ന ചിത്രത്തിൽ അഭിനയിക്കവെയാണ് നടൻ ഷെയിന്‍ നിഗം തനിക്ക് വധ ഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തിയത്.

മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രത്തിനായി രൂപ മാറ്റം വരുത്തിയതാണ് ജോബിക്കും ഷെയിനിനും ഇടയിലെ പ്രശ്നങ്ങൾ തുടങ്ങാൻ കാരണം. കൊച്ചി നിർമ്മാതാക്കളുടെ ആസ്ഥാന മന്ദിരത്തിൽ അമ്മ പ്രതിനിധികളുടെയും നിർമ്മാതാക്കളുടെ സംഘടനയായ ഫെഫ്ക പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.

അടുത്ത മാസം പത്തിന് മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ശേഷം പതിനാറിന് ജോബി ജോർജിന്റെ ചിത്രവുമായി സഹകരിക്കുമെന്ന് ഷെയിന്‍ അറിയിച്ചു. അതേസമയം ഷെയിന്‍ നിഗത്തിന് നൽകാനുള്ളത് 40 ലക്ഷം രൂപ തന്നെയാണെന്നും പ്രതിഫലത്തിന്റെ ബാക്കി തുകയായ 16 ലക്ഷം രൂപ ചിത്രീകരണം നടക്കുമ്പോൾ നൽകുമെന്നും നിർമാതാവ് ജോബി ജോർജ് ഒത്ത് തീർപ്പ് ചർച്ചയിൽ പറഞ്ഞു.

ഷെയിനിന്റെ കുടുംബത്തെ കുറിച്ചുള്ള പരാമർശത്തിൽ ജോബി ഖേദം പ്രകടിപ്പിച്ചെങ്കിലും ഭാവിയിൽ ജോബിയുടെ ചിത്രങ്ങളിൽ അഭിനയിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഷെയിന്‍ പ്രതികരിച്ചു.അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബു ചർച്ചയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News